പരുവാശ്ശേരിയിലെ ചാമപറമ്പ് കോളനി അംബേദ്കര്‍ മാതൃകാ കോളനിയാക്കും - മന്ത്രി എ.കെ ബാലന്‍

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പരുവാശ്ശേരിയിലെ 52 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെട്ട ചാമപറമ്പ് കോളനിയില്‍ ഒരു കോടിയുടെ സമഗ്രവികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി അംബേദ്കര്‍ മാതൃകാ കോളനിയാക്കുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എകെബാലന്‍ പറഞ്ഞു വാര്‍ഡിലെ കൂമാംക്കടവ്, , ചല്ലിപ്പറമ്പ്, കളത്തൊടി പട്ടികജാതി കോളനികളില്‍ പട്ടികജാതി വകുപ്പ് ഫണ്ടും തദ്ദേശസ്വയംഭരസ്ഥാപനങ്ങളുടെ ഗ്രാന്റ് -ഇന്‍-എയ്ഡ് ഉപയോഗിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് നാല് പട്ടിക ജാതി കോളനികളെ മാതൃകാ കോളനികളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വാര്‍ഡ് ഒന്ന് പരുവാശ്ശേരി മാതൃകാ വാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്നിര്‍വഹണ ഏജന്‍സിയായി നിര്‍മിതിയെ ചുമതലപ്പെടുത്താനും ആറ് മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും മന്ത്രി ജില്ലാ കലക്ടര്‍ക്ക്് നിര്‍ദ്ദേശം നല്‍കിജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഏകോപന ചുമതലയും നല്‍കി ഇത്തരത്തില്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രണ്ട് വീതം കോളനികളെ തിരഞ്ഞടുത്ത് ഒരു കോളനിക്ക് ഒരു കോടി ചെലവഴിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് 140 മണ്ഡലങ്ങളിലെ 280 കോളനികളില്‍ ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും കുറഞ്ഞത് 40 കുടുംബങ്ങളെങ്കിലും ഉള്‍പ്പെട്ട കോളനികളെയാണ് സമഗ്രവികസനത്തിന് തിരഞ്ഞെടുക്കുക വ്യക്തിഗത ക്ഷേമപ്രവര്‍ത്തനങ്ങള്‍, കുടുംബതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍, എന്നിവ ഉള്‍പ്പെടുത്തിയുള്ള ഒരു വികസന രേഖ രൂപപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള ഒരു ആസൂത്രിത വികസന പരിപാടിയുടെ ആദ്യ പ്രവര്‍ത്തനം ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം നല്‍കും താമസയോഗ്യമല്ലാത്ത ഭവനങ്ങളുടെ പുനരുദ്ധാരണം, അഴുക്ക് ചാല്‍ നിര്‍മാണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, മാലിന്യസംസ്‌കരണം, സോളാര്‍ പാനല്‍ നിര്‍മാണം, കമ്മ്യൂനിറ്റി ഹാള്‍ , സ്വയംതൊഴില്‍ സംരംഭം, വൈദ്യുതി ലഭ്യത ഉള്‍പ്പെടെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോളനി നവീകരണത്തില്‍ ഉള്‍പ്പെടുത്തുക മാതൃകാ കോളനികളാക്കി മാറ്റുന്നതിന് മുന്നോടിയായി പട്ടികജാതി വകുപ്പ് പ്രതിനിധികളും വാര്‍ഡ് മെമ്പറും നാല് കോളനികളും സന്ദര്‍ശിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിപാടിയില്‍ പട്ടികജാതി വികസന ജില്ലാ ഓഫീസര്‍ എസ്

വിജയരാഘവന്‍ അവതരിപ്പിച്ചു ചല്ലിപ്പറമ്പ് കോളനി പരിസരത്ത് നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ചാമുണ്ണി അധ്യക്ഷനായി വാര്‍ഡിലെ 12 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് വരുമാനദായകമായ നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് 1,31,480 രൂപയുടെ ധനസഹായ വിതരണം ജില്ലാ കലക്ടര്‍ ഡോ:പിസുരേഷ്ബാബു നിര്‍വഹിച്ചു തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ കാംപും നടന്നു ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിഗംഗാധരന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകുമാരന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിപ്രഭാകരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പിസെയ്തലവി , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിപി സുലഭകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു