ഉറപ്പാണ് പാലക്കാട് : നിയുക്ത എംപി ഫ്ലക്സ് നീക്കിയതിന് പിറകെ എടത്തനാട്ടുകരയിൽ വീണ്ടും ബോർഡ് സ്ഥാപിച്ച് സിപിഎം

പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യമെന്ന ഫ്ലക്സ് ബോർഡ് പൊലീസ് നീക്കിയതിന് പിന്നാലെ ഉറപ്പാണ് പാലക്കാട് എന്ന ബോർഡ് സ്ഥാപിച്ച് സിപിഎം, എടത്തനാട്ടുകര പൊൻപാറയിലെ ഓഫീസ് പരിസരത്ത് തന്നെയാണ് പുതിയ ബോർഡും സ്ഥാപിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് തന്നെ പാലക്കാട്‌ എൽ ഡി എഫ് സ്ഥാനാർഥി എ.





വിജയരാഘവന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പൊൻപാറ ഉപ്പുകുളത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്‌ വിവാദമായിരുന്നു. ഇതിനു പിന്നാലെ ബോർഡ് നാട്ടുകൽ പൊലീസ് നീക്കം ചെയ്തിരുന്നു. പാർട്ടിയുടെ അനുമതിയോടെയല്ല ബോർഡ് സ്ഥാപിച്ചതെന്ന് നേതാക്കൾ പ്രതികരിച്ചിരുന്നു. എന്നാലിപ്പോൾ ഉപ്പുകുളം സി.പി.എം. ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉറപ്പാണ് പാലക്കാട് എന്ന ബോർഡ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്.

Related