സഞ്ചാരി നാച്യുറല്‍ ക്യാമ്പിലേക്കായി അട്ടപ്പാടിയിലേക്ക് പുറപ്പെട്ട യുവാവ് വഴിമധ്യേ മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ധനപ്രകാശ് ആണ് നെല്ലിപ്പുഴയില്‍വെച്ച് മരണപ്പെട്ടത്.

സഞ്ചാരി സോഷ്യല്‍ മീഡിയാ ഗ്രൂപ്പിലെ അംഗങ്ങളുടെ ഒത്തുചേരലിനായി അട്ടപ്പാടിയിലേക്ക് പുറപ്പെട്ട യുവാവ് മരണപ്പെട്ടു ആലപ്പുഴ സ്വദേശി ധനപ്രകാശ് (28) ആണ് വഴിമധ്യേ മരണപ്പെട്ടത് ശനിയാഴ്ച്ച രാത്രി അട്ടപ്പാടി ആനക്കട്ടിയില്‍ സഞ്ചാരി ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച അട്ടപ്പാടി അറിയാം അലിയാം പ്രകൃതിയോടൊപ്പം എന്ന നാച്യുറല്‍ ക്യാമ്പിലേക്കാണ് ധനപ്രകാശ് പുറപ്പെട്ടത് കാറിലും ബൈക്കുകളിലുമായി 30 പേരാണ് കൂടെയുണ്ടായിരുന്നത് ഭക്ഷണം കഴിക്കുന്നതിനായി നെല്ലിപ്പുഴ ആണ്ടിപ്പാടത്ത് വാഹനം നിര്‍ത്തിഇതിനിടയില്‍ മൂത്രമൊഴിക്കുന്നതിനായി ധനപ്രകാശ് പുറത്തേക്ക് പോയി

ഏറെ നേരം സുഹൃത്തിനെ കാണാതായപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തി ഇതിനിടയില്‍ ധനപ്രകാശിനെ മരണപ്പെട്ട നിലയില്‍ വഴിവക്കില്‍ കാണുകയായിരുന്നു മരണകാരണം വ്വക്തമല്ല തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി