കെ.എസ്.ടി.യു ഉപജില്ല സമ്മേളനം അലനല്ലൂരില്‍ നടന്നു.

കെഎസ്ടിയു ഉപജില്ലാ സമ്മേളനമാണ് അലനല്ലൂര്‍ കൃഷ്ണ എയുപി സ്‌ക്കൂളില്‍ നടന്നത് ജനുവരി 12,13 തിയ്യതികളിലായി നടത്തിവന്നിരുന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ശനിയാഴ്ച്ച രാവിലെ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു നിറം മാറുന്ന വിദ്യാഭ്യാസം നിറം മങ്ങുന്ന നാട് എന്ന പ്രമേയമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത് തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം കെഎസ്ടി

യു സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി അബ്ദുള്ള വാവൂര്‍ മുഖ്യപ്രഭാഷണം നടത്തി കെടി അബ്ദുള്‍ ജലീല്‍, കെഎം, സ്വാലിഹ, കെജി മണികണ്ഠന്‍, കെഎ മനാഫ്, റഷീദ് ആലായന്‍, തുടങ്ങിയവര്‍ സംസാരിച്ചു പ്രതിനിധ സമ്മേളനം സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു