അട്ടപ്പാടി ഐ.റ്റി.ഐ.യില്‍ തൊഴിലധിഷ്ഠിത കോഴ്‌സ്

ഗവ ഐടിഐയില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തും നോര്‍ക്കാ റൂട്ട്‌സും അട്ടപ്പാടി ഗവഐടിഐയും ചേര്‍ന്നു നടത്തുന്ന കോഴ്‌സുകള്‍ക്ക് 80 ശതമാനം ഫീസിളവ് നല്‍കും

വിദേശത്ത് തൊഴില്‍ ആഗ്രഹിക്കുന്നവര്‍ , പഠനം പാതിവഴി ഉപേക്ഷിച്ചവര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാത്തവര്‍, മികച്ച തൊഴില്‍ പരിചയമുണ്ടെങ്കിലും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍, ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും അറിയാത്തവര്‍, വലിയ തുക ഫീസ് നല്‍കി തൊഴില്‍ പരിശീലനം നേടാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കുമാണ് മൂന്നു മാസത്തെ കോഴ്‌സുകള്‍ ക്രമീകരിച്ചിട്ടുള്ളത് ടോട്ടല്‍ സ്റ്റേഷന്‍, ആട്ടോമൊബൈല്‍ ടെക്‌നീഷന്‍, വെല്‍ഡര്‍ (ടിഗ് ആന്‍ഡ് മിഗ്), വെല്‍ഡര്‍(ഗാസ് ആന്‍ഡ് ആര്‍ക്ക്),ഓട്ടോകാഡ്, ത്രീഡി മാക്‌സ്, റിവിറ്റ്, എംഎസ്ഓഫീസ്, ടാലി, ഡിറ്റിപി, ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് കോഴ്‌സുകള്‍ ഫോണ്‍ : 04924 211516, 9495707862