ഫോട്ടോഗ്രാഫി വെറും കളിയല്ല. ചത്തീസ്ഗഢില്‍ ചിത്രപ്രദര്‍ശനം നടത്തുന്ന മലയാളിയായ സെയ്ഫുള്ളയുടെ കഥ.

ആര്‍ക്കും ഒരു ഫോട്ടോ എടുക്കാം പക്ഷെ ജീവനുള്ള ഫോട്ടോ ജനിക്കണമെങ്കില്‍ ഫോട്ടോഗ്രാഫറുടെ ഹൃദയം കലയും നന്മയും നിറഞ്ഞതാകണം അങ്ങിനെയുള്ളൊരു ഫോട്ടോഗ്രാഫറുടെ കഥയാണ് ഇവിടെ പറയുന്നത് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി സെയ്ഫുള്ളയാണ് താരം 20 വര്‍ഷമായി സെയ്ഫിന്റെ ക്യാമറ മിഴിതുറന്നിരിക്കുകയാണ് 8 ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ സെയ്ഫുള്ള ഫോട്ടോഗ്രാഫി ആരംഭിച്ചിരുന്നു കേരള സ്റ്റേറ്റിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണിപ്പോള്‍ സെയ്ഫുള്ള പോസ് ചെയ്‌തെടുക്കുന്ന മോഡലിംങ്ങ് ഫോട്ടോഗ്രാഫിയെക്കാള്‍ ഇദ്ദേഹത്തിന് താല്‍പ്പര്യം ചലിക്കുന്ന ദൃശ്യങ്ങളെ ചിത്രമായെടുക്കുന്നതാണ് കേരള സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം വേദികളില്‍ പോകുന്നവരെല്ലാം സെയ്ഫിനെ ഒരു തവണയെങ്കിലും കണ്ട്കാണും വര്‍ഷങ്ങളായി കലോത്സവ വേദികളിലെ സാന്നിദ്ധ്യമാണ് സെയ്ഫ് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം, യൂണിവേഴ്‌സിറ്റി കലോത്സവം, ഇന്റര്‍സോണ്‍ കലോത്സവം, സൗത്ത് സോണ്‍ & നാഷണല്‍ സോണ്‍ കലോത്സവം എന്നിവയുടെ ഓരോ ചലനങ്ങളും പോസ് ചെയ്യിപ്പിക്കാതെ അതിന്റെ തനിമയില്‍ ഒപ്പിയെടുക്കുന്നതില്‍ സ്‌പെഷലൈസ് ചെയ്ത ഫോട്ടോഗ്രാഫറാണ് സെയ്ഫുള്ള

പ്രശസ്ത നൃത്തധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അരങ്ങേറ്റം, റിസള്‍ട്ടന്‍സ് എന്നിവ ചെയ്ത് ഡാന്‍സ് ഫോട്ടോഗ്രഫിയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്നുമുണ്ട് വിവിധ മേഖലകളില്‍ നിന്നും സൈഫ് ഒപ്പിയെടുത്ത നൃത്തനൃത്യങ്ങളുടെ ചിത്രങ്ങള്‍ ഒരുമിപ്പിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും സെയ്ഫ് ഫോട്ടോഗ്രഫി ഇവന്റ് നടത്തി വരുന്നുണ്ട് ചത്തീസ്ഗഢിലാണ് സെയ്ഫിന്റെ ഫോട്ടോ പ്രദര്‍ശനം ഇപ്പോള്‍ നടക്കുന്നത് ചത്തീസ്ഗഢിലെ മലയാളി കൂട്ടായ്മയായ കേരള സമാജം ദുര്‍ഗ്ഗ് ബിലായ സംഘടിപ്പിക്കുന്ന 15 ാം മത് ആള്‍ ഇന്ത്യ ഡാന്‍സ് & മ്യൂസിക് കോംപറ്റീഷന്‍ എന്ന പരിപാടിയിലാണ് സെയ്ഫുള്ള പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് ചത്തീസ്ഗഢിലെ ദുര്‍ഗ്ഗ് നിയോജക മണ്ഡലം എംഎല്‍എ അരുണ്‍ വോറയാണ് സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സെപ്റ്റംബര്‍ 24 മുതല്‍ 28 വരെയാണ് ചത്തീസ്ഗഢ് ബിലായ് എസ്എന്‍ജി ഓഡിറ്റോറിയത്തില്‍ ഫോട്ടോ പ്രദര്‍ശനം നടക്കുന്നത് സെയ്ഫിന്റെ ക്യാമറയിലൂടെ വിരിഞ്ഞ നൃത്തചുവടുകളുടെ ചിത്രങ്ങള്‍ കാണാന്‍ ചത്തീസ്ഗഢില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്