മണ്ണാര്‍ക്കാട് 2 പേര്‍ കുഴഞ്ഞുവീണു മരിച്ചു

മണ്ണാർക്കാട് രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു, എതിർപ്പണം, തെങ്കര സ്വദേശികളാണ് മരിച്ചത്. എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെ മകൻ 27 കാരനായ ആർ. ശബരീഷ്, തെങ്കര പുളിക്കപ്പാടം വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞ് വീണത്. നാട്ടുകാർ ചേർന്ന് പുഞ്ചക്കോട്ടെ ക്ലിനിക്കിലും തുടർന്ന് വട്ടമ്പലം മദർകെയർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലയിൽ തുടരുന്ന കടുത്ത ചൂട് തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ മനസ്സിലാക്കാനാവു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

News

ആര്യമ്പാവ് അരിയൂർ പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.

മാതൃസമിതിയുടെ പ്രവർത്തനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി ക്ഷേത്രം ഗ്രൗണ്ടിൽ വൈകീട്ട് 6 മണിക്ക് നടന്ന മെഗാ തിരുവാതിരയിൽ നൂറോളം പേർ പങ്കെടുത്തു. തുടർന്ന്, ഭദ്രപുരി ചേറുംകുളം മണ്ണാർക്കാട് അവതരിപ്പിച്ച കൈകൊട്ടിക്കളി, മാജിക് ഷോ, ക്ഷേത്രം ബാലസമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങ് 2024 എന്ന പേരിൽ നടന്നു.

പയ്യനെടം സ്നേഹമുദ്ര ക്ലബ്ബിന്റെ 24 മത് വാർഷികാഘോഷം യുജിഎസ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു

പയ്യനേടം സ്നേഹമുദ്ര ക്ലബ്ബിന്റെ 24 മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു, സാംസ്കാരിക സമ്മേളനം മണ്ണാർക്കാട് അർബൻ ഗ്രാമീൺ സൊസൈറ്റി മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് ഉദ്ഘാടനം നിർവഹിച്ചു. കാരുണ്യ പ്രവർത്തന രംഗത്തും കലാകായിക സാംസ്കാരിക രംഗത്തും കാൽ നൂറ്റാണ്ടിലേക്ക് എത്തുകയാണ് സ്നേഹമുദ്ര ക്ലബ്‌. ഏതൊരു പ്രസ്ഥാനവും മികച്ച രീതിയിൽ മുന്നോട്ടു പോകാൻ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ തയ്യാറുള്ള വ്യക്തികൾ വേണം. യു ജി എസിന്റെ എല്ലാ പിന്തുണയും സ്നേഹമുദ്രാ ക്ലബ്ബിന് ഉണ്ടാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അജിത് പാലാട്ട് പറഞ്ഞു. ക്ലബ്ബിന്റെ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ റഫ്രിജറേറ്റർ യു ജി എസ് കൈമാറി. തുടർന്ന്, സ്നേഹാദരവ്, പഠനോപകരണ വിതരണം, കലാസന്ധ്യ എന്നിവ അരങ്ങേറി. സാമൂഹ്യ സേവന മേഖലയിലേക്ക് താല്പര്യപൂർവ്വം കടന്നുവന്ന ധനകാര്യസ്ഥാപനമാണ് യു ജി എസ് എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കെപിഎസ് പയ്യനേടം പറഞ്ഞു. എം വി നീലാംബരൻ, വി. പി അൻവർ അലി, കൃഷ്ണകുമാർ, ഇന്ദിര മഠത്തുംപുള്ളി, സോനു ശിവൻ, പി. അജിത്, ബേബി രാജ്, ജുനൈസ് നെച്ചുള്ളി തുടങ്ങിയവർ പങ്കെടുത്തു.

നിയുക്ത എം.പി ഫ്ളക്സ് ബോര്‍ഡ് പൊലീസ് നീക്കം ചെയ്തു

എടത്തനാട്ടുകര ഉപ്പുകുളം പൊൻപാറയിൽ നിയുക്ത എം.പിക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച എൽ ഡി എഫ് സ്ഥാനാർഥി എ. വിജയരാഘവന്റെ ഫ്ലക്സ് ബോർഡ് പൊലീസ് എത്തി നീക്കം ചെയ്തു. ഫലപ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ പാലക്കാടിൻ്റെ നിയുക്ത എം.പിക്ക് അഭിവാദ്യമെന്ന ഫ്ലക്സ് ബോർഡാണ് പൊൻപാറ സി പി എം ഓഫീസിന് സമീപം സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമയതോടെയാണ് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തത്

മണ്ണാർക്കാട് വടക്കുമണ്ണം വെഞ്ചാക്കൽ പറമ്പ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് സമാപനമായി

പാലക്കാട് രാജേഷ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലാണ് ഏപ്രിൽ 28,29,30 തീയതികളിൽ കുറുമ്പ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവം നടന്നത്. സുദർശന ഹോമം, അഘോര ഹോമം, പ്രത്യങ്കര ഹോമം, ആവാഹനം, മഹാഗണപതിഹോമം, ശുദ്ധിക്രിയകൾ, അലങ്കാരപൂജകൾ, കലശ പൂജകൾ, ബിംബ പ്രതിഷ്ഠ എന്നിവ മൂന്ന് ദിവസങ്ങളിലായി നടന്നു. പുനപ്രതിഷ്ഠ മഹോത്സവത്തിന്റെ സമാപനദിവസം ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി, പുനപ്രതിഷ്ഠ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

District News

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം