മണ്ണാര്‍ക്കാട്ടുകാരുടെ സ്വപ്നമാണ്, നന്ദഗോവിന്ദം ഭജന്‍സിനെ മണ്ണാര്‍ക്കാട് കൊണ്ടുവരുന്ന UGS ഗ്രൂപ്പിന് നന്ദി പറഞ്ഞ് വ്യാസന്‍

മണ്ണാര്‍ക്കാട്ടുകാരുടെ സ്വപ്നമാണ്, നന്ദഗോവിന്ദം ഭജന്‍സിനെ മണ്ണാര്‍ക്കാട് കൊണ്ടുവരുന്ന UGS ഗ്രൂപ്പിന് നന്ദി പറഞ്ഞ് വ്യാസന്‍, നമ്മുടെ അതിഥിയല്ല UGS എംഡി അജിത്ത് പാലാട്ട്, ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണെന്ന് ക്ഷേത്ര ഭാരവാഹികള്‍, തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം, ഉദ്ഘാടകനായി യുവപ്രഭാഷകന്‍ വ്യാസനും, മുഖ്യാതിഥിയായി യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ടും തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒക്ടോബര്‍ 11 മുതല്‍ 21 വരെ പത്തു ദിവസം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം യുവ എഴുത്തുകാരന്‍ വ്യാസന്‍ നിര്‍വഹിച്ചു. യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് മുഖ്യാതിഥിയായി. ക്ഷേത്ര സന്നിധിയില്‍ വ്യാസനും അജിത് പാലാട്ടും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇരുവരേയും പൊന്നാട അണിയിച്ച് ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണനും മറ്റു ഭാരവാഹികളും പങ്കെടുത്തു. തുടര്‍ന്ന് വ്യാസന്‍ അവതരിപ്പിച്ച ഭക്തി പ്രഭാഷണവും അന്നദാനവും നടന്നു. വരും ദിവസങ്ങളില്‍ ക്ലാസിക്കല്‍ നൃത്തസന്ധ്യ, ഭക്തിഗാനസന്ധ്യ, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ അരങ്ങേറും

News

പൊറ്റശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി ടി.കെ അബ്ദുല്‍ റഫീഖിനെ തെരഞ്ഞെടുത്തു.

പൊറ്റശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി ടി.കെ അബ്ദുല്‍ റഫീഖിനെ തെരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരമാണ് 2 വര്‍ഷത്തേക്ക് മുസ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ്സ് പ്രതിനിധിക്ക് അദ്ധ്യക്ഷ സ്ഥാനം കൈമാറിയത്. ജനകീയനായ പൊതു പ്രവര്‍ത്തകനാണ് അബ്ദുല്‍ റഫീഖെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സി.അച്ചുതന്‍ പറഞ്ഞു. പുതിയ തലമുറയെ സഹകരണ ബാങ്കിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ചുമതലയേറ്റ പ്രസിഡന്‍റ് അബ്ദുല്‍ റഫീഖ് പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ഹാരമണിയിച്ച് ആശംസകള്‍ നേര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി ചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് അരുണ്‍ ഓലിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോയ്ജോസഫ്, നേതാക്കളായ മുഹമ്മദ് ചെറൂട്ടി, സി.ടി അലി, ഹുസൈന്‍ വളവുള്ളി, ബിജു കടുക്മാക്കന്‍, സുല്‍ഫീഖറലി, അബൂബക്കര്‍ ബാവി തുടങ്ങിയവര്‍ പങ്കെടുത്തു

ഇനി ഡയലിസിസ് സെന്‍ററും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്, വയോജന സംരക്ഷണവും ആരംഭിക്കുന്നുണ്ട്, അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി കൊടക്കാട് ഹാമിദ് ആറ്റക്കോയ തങ്ങൾ

ഇത് ബിസിനസ്സ് അവാര്‍ഡല്ല, ചാരിറ്റിക്കുള്ള അവാര്‍ഡാണ്, പൈസ കൊടുത്തിട്ടാണെങ്കില്‍ എന്നോ അവാര്‍ഡ് വാങ്ങാമായിരുന്നു, 93 കുട്ടികളുടെ വിവാഹം നടത്തി, 25 വീടുകള്‍, പാവങ്ങള്‍ക്ക് 3 ഏക്കര്‍ ഭൂമി നല്‍കി, 180 കുട്ടികളെ നോക്കുന്നുണ്ട്, ഇനി ഡയലിസിസ് സെന്‍ററും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്, വയോജന സംരക്ഷണവും ആരംഭിക്കുന്നുണ്ട്, അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി കൊടക്കാട് ഹാമിദ് ആറ്റക്കോയ തങ്ങള്

മണ്ണാര്‍ക്കാടിനി കറന്‍റ് പോകില്ല, ഇടക്കുള്ള വൈദ്യുതി തടസ്സം 2028 ല്‍ അവസാനിക്കും. വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി KSEB, വരുന്നു അട്ടപ്പാടി ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതി

മണ്ണാര്‍ക്കാട് അട്ടപ്പാടി പ്രദേശങ്ങളില്‍ ഇടവേളകളിലുണ്ടാകുന്ന വൈദ്യുതി തടസ്സം 2028 ഓടെ അവസാനിക്കും. മണ്ണാര്‍ക്കാട് വൈദ്യുതി വിതരണ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കെ.എസ്.ഇബി, മണ്ണാര്‍ക്കാടും അഗളിയിലും 220 കെ.വി സബ്സ്റ്റേഷന്‍ വരുന്നു. അട്ടപ്പാടി ഗ്രീൻ എനർജി കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന സബ്‌സ്‌റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നു. 311 കോടിയുടേതാണ് പദ്ധതി. വെണ്ണക്കര 110 കെ.വി. സബ്സ്റ്റേഷനിൽ നിന്നുള്ള 1974-ൽ നിർമ്മിച സിംഗിൾ സർക്യൂട്ട് ലൈൻ മാത്രമാണ് നിലവിൽ മണ്ണാർക്കാട് പ്രദേശത്തേക്കുള്ള ഏക വൈദ്യുതി ഊർജ്ജ ഉറവിടം. മണ്ണാർക്കാട് മുതൽ അഗളി വരെയുള്ള വൈദ്യുതി പ്രസരണത്തിനായി 33 കെ.വി. ഡബിൾ സർക്യൂട്ട് പ്രസരണ ലൈനിനെയാണ് ആശ്രയിക്കുന്നത്. അട്ടപ്പാടി ചുരം മേഖലയിലൂടെ പോകുന്ന ലൈനില്‍ കാലവര്‍ഷ സമയത്ത് തകരാറുകള്‍ ഉണ്ടാകുന്നതോടെ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുക പതിവാണ്. കൂടാതെ പാലക്കാട് നിന്ന് വരുന്ന 110 കെ.വി സബ്സ്റ്റേഷനിലും അറ്റകുറ്റപ്പണിക്കായി ദിവസത്തില്‍ 8 മുതല്‍ 5 മണിവരെ മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ വൈദ്യുതി തടസ്സവും പല തവണ ഉണ്ടാവാറുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഇതിന് പരിഹാരമാകും. മണ്ണാര്‍ക്കാട്ടെ വൈദ്യുത മേഖലയില്‍ പുതിയ അധ്യായമാണ് ഇതോടെ സംഭവിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മണ്ണാർക്കാട്, അഗളി, അട്ടപ്പാടി പ്രദേശങ്ങളിലെ വൈദ്യുതി പ്രസരണ ശൃംഖല കൂടുതൽ ശക്തിപ്പെടുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭിക്കുകയും വോൾട്ടേജ് ക്ഷാമം ഉൾപ്പെടെ പരിഹരിക്കപ്പെടുകയും ചെയ്യും. പദ്ധതി എത്തുന്നതിലൂടെ അട്ടപ്പാടിയിലെ കാറ്റാടി, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ പ്രസരണ നഷ്ടത്തോടെ തടസ്സരഹിതമായി വൈദ്യുതി ഗ്രിഡിലേക്ക് എത്തിക്കുവാനാകും. ഇത് ഇത്തരത്തിലുള്ള കൂടുതല്‍ വൈദ്യുതി ഉത്പാദനത്തിനും പ്രചോദനമാകും. 311.11 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്. 2028 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട്, അഗളി 220 കെ.വി. ജി.ഐ.എസ്. സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10, ശനിയാഴ്ച വൈകിട്ട് 4.30ന് മണ്ണാർക്കാട് നെല്ലിപ്പുഴ പാലാട്ട് റെസിഡൻസിൽ മന്ത്രി N. ഷംസുദ്ദീൻ നിർവഹിക്കും. MP വി. കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയാകും. മണ്ണാർക്കാട്, അഗളി മേഖലകളിലെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനും സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ്ജ മുന്നേറ്റത്തിനും പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിലൂടെ സാധ്യമാകും

അൽ ഫായിദ ട്രാവൽ ഏജൻസിയുടെ കീഴിൽ നടത്തുന്ന നജാത്ത് ഹജ്ജ് ഗ്രൂപ്പിന്റെ ഈ വർഷത്തെ ഹജ്ജ് സംഗമം മണ്ണാർക്കാട് അൽഫായിദാ കൺവെൻഷൻ സെൻറ്ററിൽ സംഘടിപ്പിച്ചു

അൽ ഫായിദ ട്രാവൽ ഏജൻസിയുടെ കീഴിൽ നടത്തുന്ന നജാത്ത് ഹജ്ജ് ഗ്രൂപ്പിന്റെ ഈ വർഷത്തെ ഹജ്ജ് സംഗമം മണ്ണാർക്കാട് അൽഫായിദാ കൺവെൻഷൻ സെൻറ്ററിൽ സംഘടിപ്പിച്ചു, SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹജ്ജ്, ഉംറ സേവനരംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമാണ് അൽ ഫായിദ ട്രാവൽ ഏജൻസിക്കുള്ളത്. ഹജ്ജ് സംഗമത്തിന്റെ ഉദ്ഘാടനം SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചീഫ് അമീർ TT ഉസ്മാൻ ഫൈസി അധ്യക്ഷനായി. 250 ഓളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ഡയറക്ടർ സി. മുഹമ്മദ്‌ ബഷീർ 2027 ലെ ഹജ്ജ് യാത്ര സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകി. ഈ വർഷത്തെ യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. C. മുഹമ്മദ് കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, നിസാബുദ്ദീൻ ഫൈസി പുല്ലിശ്ശേരി, മുജീബ് ഫൈസി, അബു താഹിർ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടന്നു. TA സിദ്ദീഖ്, കൊളമ്പൻ ആലിപ്പു, മുഹമ്മദ് സഖാഫി മക്ക, ഹുസൈൻ കളത്തിൽ, മുസ്തഫ വറോടൻ, പൊള്ളക്കുന്നൻ ലത്തീഫ്, E. റഷീദ്, അബ്ദുൽ റൗഫ് നെച്ചിത്തൊടി തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം