തീ അണച്ചത് 6 മണിക്കൂര്‍കൊണ്ട് : തെങ്കര തീ പിടുത്തത്തില്‍ 20 ലക്ഷത്തിന്‍റെ നഷ്ടം

മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണിന് തീ പിടിച്ചു, ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം. രാവിലെ 2 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഗോഡൗണിന് സമീപത്തെ വീടിനും തീ ഭീഷണിയുണ്ടാക്കി. ശ്രീകൃഷ്ണപുരം പറമ്പിൽ പീടിക പി. പി ഇസഹാഖിന്റേതാണ് ഗോഡൗൺ. സംഭവം നടന്നയുടൻ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സേന എത്തി തീ നിയന്ത്രിക്കുവാനുള്ള





ശ്രമം നടത്തി. കൂടാതെ, കോങ്ങാട്, പെരിന്തൽമണ്ണ, പാലക്കാട് നിലയങ്ങളിൽ നിന്നുള്ള സേനകളും സ്ഥലത്തെത്തി സേവനം ലഭ്യമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. 6 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് 10 ടാങ്ക് വെള്ളം ഉപയോഗിച്ച് രാവിലെ 8 മണിയോടെ തീ അണക്കാനായത്. സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.കെ ഗോവിന്ദൻ കുട്ടി എന്നിവർ നേതൃത്വം നൽകി

Related